CinemaGeneralIndian CinemaLatest NewsMollywood

അടുത്ത ശനിയാഴ്ച ട്രെയ്‌ലർ എത്തും: സാറ്റർഡേ നൈറ്റ് പുതിയ അപ്ഡേറ്റുമായി സംവിധായകൻ

നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പക്കാ ഒരു കോമഡി ചിത്രമായിട്ടാണ് സാറ്റർഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. അടുത്ത ശനിയാഴ്ച സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്യുമെന്നും എല്ലാ ഞായറാഴ്ചയും പോസ്റ്റർ റിലീസ് ചെയ്യുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രം പൂജ റിലീസായി തിയേറ്ററുകളിലെത്തും.

Also Read: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എത്തുക പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളിൽ

ദുബായ്‌, ബെംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button