ആരാധകരുടെ ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായി മാറി ഡൽഹി ക്രൈമിന്റെ സീസൺ 2 നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ദിവസമാണ് റിലീസായത്. ഷെഫാലി ഷാ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഡിസിപി വർദ്ധിക ചതുർവേദി എന്ന കഥാപാത്രമായിട്ടാണ് ഷെഫാലി എത്തുന്നത്. റിച്ചി മേഹ്‍ത സംവിധാന ചെയ്ത പരമ്പരയുടെ ആദ്യ സീസൺ 2019-ലാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഇതിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. തുടർന്നാണ് ഇപ്പോൾ രണ്ടാം സീസൺ പ്രദർശനത്തിന് എത്തിയത്. രണ്ടാം സീസൺ സംവിധാനം ചെയ്യുന്നത് രാജേഷ് മപുസ്‌കറും തനൂജ് ചോപ്രയും ചേർന്നാണ്.
ചിത്രവുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഡിസിപി വർദ്ധിക ചതുർവേദിയെ തന്റെ സഹപ്രവർത്തകർ വിളിക്കുന്ന ‘മാഡം സർ’ എന്ന പദം ലിംഗ വിവേചനത്തേ കാണിക്കുന്നതാണ് എന്നായിരുന്നു വിമർശനം. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി ഷെഫാലി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റി ധാരാളം സംവാദങ്ങളും സംഭാഷണങ്ങളും നടക്കുന്നുണ്ട്, എന്നാൽ ഞാൻ ഈ കഥാപാത്രം മികച്ചതാക്കുന്നതിലും വലുതായി അവർ എന്നെ എന്ത് വിളിച്ചാലും എനിക്കി പ്രശ്മില്ല എന്നാണ് ഷെഫാലി പറഞ്ഞത്.
Also Read: ആനക്കൊമ്പ് കൈവശം വെച്ച കേസ് പിന്‍വലിക്കണം: നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു
‘എന്റെ ജോലിയെയും സമൂഹത്തെയും ബാധിക്കാത്ത ആളുകളുടെ കാഴ്ചപ്പാടുകൾ തിരുത്താൻ ഞാൻ ശ്രമിക്കാറില്ല. അത് സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും മാത്രമാണെന്ന് അവർക്കറിയാം. അങ്ങനെയൊരു പരാമർശം ഒഴിവാക്കുന്നതിന് വേണ്ടി പൊലീസ് സ്റ്റേഷനിൽ പോയി എല്ലാ കോൺസ്റ്റബിൾമാരേയും ശരിയാക്കാൻ പോകുന്നതുമില്ല. എന്തു വേണമെങ്കിലും പറഞ്ഞോളു, ഞാൻ എന്റെ ജോലി ശരിയായി ചെയ്തോളും എന്ന മൈൻഡ് ആണ് എനിക്ക്’ ഷെഫാലി പറഞ്ഞു.
Post Your Comments