ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ഗംഗുഭായ് കത്യാവാഡി. ഗുജറാത്തിലെ കത്യാവാഡിയില് നിന്ന് മുംബൈ കമാത്തിപുരയിലെത്തി മാഫിയ ക്വീനാകുന്ന ഗംഗുഭായി ആയാണ് ആലിയ ചിത്രത്തിലെത്തുന്നത്. ആരെയും ഭയമില്ലാത്ത ഗംഗുഭായിയുടെ കൗമാരവും മധ്യവയസ് കാലവുമാണ് ആലിയ അവതരിപ്പിക്കുന്നത്. ആലിയയുടെ ആദ്യ ബന്‍സാലി ചിത്രമാണിത്.
ഇപ്പോളിതാ, മികച്ച പ്രതികരണങ്ങളും നിരൂപക പ്രശംസയും ലഭിച്ച ചിത്രം ഈ വര്‍ഷത്തെ ഓസ്കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്ഡ്രിയാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചുരുക്കം ചില സിനിമകളുടെ ലിസിറ്റിലാണ് ആലിയ ഭട്ടിന്റെ ഗംഗുഭായി ഇടം നേടിയിരിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രവും ഓസ്കാർ നോമിനേഷനില്‍ ഇടം നേടിയിരുന്നു.
Also Read: ‘ആ വിളിയിൽ ലിംഗ വിവേചനം ഇല്ല, ആളുകളുടെ കാഴ്ചപ്പാടുകൾ തിരുത്താൻ ഞാൻ ശ്രമിക്കാറില്ല’: ഷെഫാലി ഷാ
തെലുങ്ക് ചിത്രം ശ്യാം സിന്‍ഹ റോയ് ഓസ്കാര്‍ നോമിനേഷനില്‍ ഇടം നേടിയിട്ടുണ്ട്. പിരോയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസിക്കല്‍ കള്‍ച്ചറല്‍ ഡാന്‍സ് ഇന്‍ഡി ഫിലിം എന്നീ വിഭാഗങ്ങളിലെ ഓസ്കാര്‍ നാമനിര്ദേശങ്ങളിലേക്കാണ് സിനിമ മത്സരിക്കുക. രാജമൗലി ചിത്രം ആര് ആര് ആറും സാധ്യത പട്ടികയിലുണ്ട്. മികച്ച നടന്, മികച്ച സിനിമ എന്നീ വിഭാഗത്തിലാണ് സിനിമയുള്ളത്.
Post Your Comments