ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു. മോഹന്‍ലാല്‍ ആണ് പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തത്. ഗള്‍ഫ് രാജ്യത്തേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശിര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നത്. യുഎഇയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫാര്‍സ് സിനിമാസുമായി ചേര്‍ന്ന് വിതരണ രംഗത്ത് സജീവമാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തങ്ങളുടെ അന്താരാഷ്ട്ര നിര്‍മ്മാണ വിതരണ ശൃഖല മറ്റ് മലയാള സിനിമകള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങള്‍ ഒരുമിച്ച് സിനിമാ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും മലയാള സിനിമയെ കൂടുതലായി രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാക്കാന്‍ കൂടിയാണ് തങ്ങളുടെ ശ്രമമെന്നും മോഹന്‍ലാല്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന ഋഷഭ എന്ന തന്റെ പുതിയ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ദുബായ് കേന്ദ്രീകരിച്ചായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ഋഷഭ സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവര് സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുവാന്‍ തെലുങ്ക് നടന് വേണ്ടിയുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍.
Post Your Comments