
സീരിയൽ താരം നൂബിൻ ജോണി വിവാഹിതനായി. ഡോക്ടറായ ജോസഫൈനാണ് വധു. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങളായി താൻ പ്രണയത്തിലാണെന്ന് നൂബിൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, അത് ആരാണെന്നും, എവിടെയുള്ള ആളാണെന്നുമൊന്നും ഇതുവരേയും വ്യക്തമാക്കിയിരുന്നില്ല. ഇടുക്കി രാജാക്കാട് സ്വദേശിയായ നൂബിന്റെ വിവാഹം നടന്നതും നാട്ടിൽ വച്ചായിരുന്നു. വിവാഹ ചിത്രങ്ങൾ ഇതിനേടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വൈറ്റ് വെഡ്ഡിംഗ് ഗൗണിൽ മനോഹരിയായി ജോസഫൈനും, സിൽക്കി മെറൂൺ കോട്ടും സ്യൂട്ടുമണിഞ്ഞാണ് നൂബിനും റിസപ്ഷൻ വേദിയിലേക്കെത്തിയത്. ആരാധകരും സഹതാരങ്ങളുമായി നിരവധിയാളുകളാണ് നടന് ആശംസകൾ നേർന്നിരിക്കുന്നത്.
Also Read: ‘ഈ പ്രത്യേക ദിനത്തിൽ, ഒരു സന്തോഷം കൂടി’: പുതിയ വിശേഷം പങ്കുവച്ച് നരേൻ
എഷ്യാനെറ്റിലെ ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് നൂബിൻ ജോണി. മോഡലിംഗ് രംഗത്തുനിന്നുമാണ് നൂബിൻ മിനിസ്ക്രീനിലേക്കെത്തുന്നത്. ജോസഫൈനും ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിലും ജോസഫൈന്റെ സാന്നിധ്യമുണ്ട്.
Post Your Comments