കാളിദാസ് ജയറാം – പാ രഞ്ജിത്ത് ചിത്രം: നച്ചത്തിരം ന​ഗർ​ഗിരത്തിന് ‘എ’ സർട്ടിഫിക്കറ്റ്

കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന നച്ചത്തിരം നഗർഗിരത്തിന്റെ സെൻസറിം​ഗ് പൂർത്തിയായി. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ആ​ഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സർപട്ട പരമ്പരൈയ്ക്കു ശേഷം പാ രഞ്ജിത്തിന്റേതായി എത്തുന്ന ചിത്രമാണ് ഇത്.  റൊമാന്റിക് ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം പാ രഞ്‍ജിത്തിന്റെ മുൻ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. കലൈയരശൻ, ഹരികൃഷ്‍ണൻ, സുബത്ര റോബർട്ട്, ഷബീർ കല്ലറയ്ക്കൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Also Read: രജിഷ വിജയന്റെ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തെൻമ ആണ് ചിത്രത്തിന് വേണ്ടി സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഛായാ​ഗ്രഹണം എ കിഷോർ കുമാർ ആണ് വിർവ്വഹിക്കുന്നത്. നീലം പ്രൊഡക്ഷൻസ്, യാഴി ഫിലിംസ് എന്നീ ബാനറുകളിൽ പാ രഞ്ജിത്ത്, വിഘ്നേശ് സുന്ദരേശൻ, മനോജ് ലിയോണൽ ജാൺസൺ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Share
Leave a Comment