
നടി കനിഷ്ക സോണി സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വയം വിവാഹം കഴിച്ച വിവരം കനിഷ്ക ആരാധകരെ അറിയിച്ചത്. ഇന്ത്യൻ സംസ്കാരമനുസരിച്ച് വിവാഹമെന്നത് സ്നേഹവുമായും സത്യസന്ധതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. വിവാഹത്തിന്റെ ചില ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
‘പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ അധികമാകില്ല, എനിക്ക് അവരെ തീരെ വിശ്വാസമില്ല. പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്സിക് ബന്ധത്തിൽ അകപ്പെടുന്നതിലും നല്ലത് ഞാൻ എന്നെ തന്നെ പ്രണയിക്കുന്നതാണ്’, കനിഷ്ക പറയുന്നു. നേരത്തെ വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ, ക്ഷമയല്ല സ്വയം വിവാഹം കഴിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കനിഷ്ക പറഞ്ഞു. താൻ യാതൊരുവിധ ചടങ്ങുകളുമില്ലാതെയാണ് വിവാഹിതയായതെന്നും കനിഷ്ക കൂട്ടിച്ചേർത്തു.
Also Read: ‘ഇത് കണ്ടാൽ ഒറിജിനൽ മാറി നിൽക്കുമല്ലോ ‘: ‘ജനുവരിയിൽ യുവലഹരിയിൽ’ എറ്റെടുത്ത് സോഷ്യൽ മീഡിയ
ഹിറ്റ് സീരിയലായ ദിയാ ഓർ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്ക 2021ൽ ആദി പരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്. നാല് മാസങ്ങൾക്ക് മുൻപ് നടി അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവാഹം.
Post Your Comments