
പൃഥ്വിരാജ് നായകനായ ’അയാളും ഞാനും തമ്മിൽ’ എന്ന ലാൽ ജോസ് ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ’ എന്ന പ്രണയഗാനം പുനരാവിഷ്കരിച്ച യുവ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയുടെ കയ്യടി. പുഷ്പഗിരി മെഡിക്കൽ കോളജിലെ 2016 എംബിബിഎസ് ബാച്ചിലെ വിദ്യാർഥികളാണ് പ്രണയഗാനം പുനരാവിഷ്കരിച്ചത്. സിനിമയിലെ ലൊക്കേഷൻ തന്നെയായ പുഷ്പഗിരി മെഡിക്കൽ കോളജിൽ തന്നെയാണ് ഗാനം ചിത്രീകരിച്ചത്.
റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ‘ഇതു കണ്ടാൽ ഒറിജിനൽ പാട്ട് മാറി നിൽക്കുമല്ലോ’ എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. ‘ഈ റീ ക്രീയേഷൻ അടിപൊളി ആയിട്ടുണ്ട്. ടീം മൊത്തം ഒരേ പൊളി, സമർത്ഥമായി ചിത്രീകരിച്ച് ഗാനത്തിന് പുനർജ്ജന്മം നൽകിയവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ബിഗ് സ്ക്രീനിൽ കണ്ടത് അതുപോലെ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നു‘, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Also Read: മലയാളത്തിൽ പച്ച പിടിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിന്തിക്കുന്നത് തമിഴിൽ: കാളിദാസ് ജയറാം
അരുൺ വിജയ് ആണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത് ഗീത ലാൽ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മൂവി മങ്കി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. വീഡിയോ ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചത്. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്.
Post Your Comments