
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ പൊന്നോമനയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. അടുത്തിടെ നിറവയറിലുള്ള ആലിയയുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ പുറത്ത് വരുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോളിതാ, ഗർഭാവസ്ഥയിലുള്ള ആലിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
Also Read: കാളിദാസ് ജയറാം – പാ രഞ്ജിത്ത് ചിത്രം: നച്ചത്തിരം നഗർഗിരത്തിന് ‘എ’ സർട്ടിഫിക്കറ്റ്
നിറവയറിൽ അതീവ സുന്ദരിയായിട്ടാണ് ആലിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ആലിയ. രൺബീർ കപൂറും ആലിയയോടൊപ്പം ഉണ്ടായിരുന്നു. പിങ്ക് നിറത്തിലുള്ള ടോപ്പും ബ്ലാക് ജീൻസുമാണ് ആലിയയുടെ വേഷം. ബ്ലൂ ടി ഷർട്ടും ജീൻസുമാണ് രൺബീറിന്റെ വേഷം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ‘ക്യൂട്ട് മമ്മ’ എന്ന കമന്റാണ് ആലിയയുടെ ചിത്രത്തിന് താഴെ നിറയുന്നത്.
അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രിൽ 14നായിരുന്നു ആലിയയും രൺബീറും വിവാഹിതരായത്. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ആലിയ ആരാധകരെ അറിയിച്ചത്.
Post Your Comments