ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വിക്രമാദിത്യൻ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ലെന, അനൂപ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോളിതാ, സിനിമയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.
ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ്സ് മീറ്റിലാണ് വിക്രമാദിത്യന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. വിക്രമാദിത്യന്റെ രണ്ടാം ഭാഗം വരാൻ സമയമെടുത്തേക്കാം എന്നും, അതിന് മുൻപ് ബിജു മേനോനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ പദ്ധതി ഉണ്ടെന്നുമാണ് ലാൽ ജോസ് പറഞ്ഞത്.
Also Read: ‘അവിടെ അഭിനേതാക്കളെ വിൽക്കുന്നു, ഇവിടെ കഥകൾ പറയുന്നു‘: വിമർശനവുമായി അനുപം ഖേർ
പ്രണയവും മധുര പ്രതികാരവും പ്രമേയമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു വിക്രമാദിത്യൻ. ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും തകർത്ത് അഭിനയിച്ച ചിത്രത്തിൽ അതിഥി വേഷത്തിൽ നിവിൻ പോളിയും എത്തിയിരുന്നു. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ലാൽ ജോസിന്റെ ഉടമസ്ഥതയിലുളള എൽജെ ഫിലിംസായിരുന്നു നിർമ്മിച്ചത്.
Leave a Comment