വിജയ് ദേവരകൊണ്ട നായകനായ ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. സ്പോര്‍ട്സ് ആക്ഷന്‍ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ നിർമ്മാണം ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ്. എന്നാല്‍, ആദ്യ ദിനം ഏറെയും നെഗറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ഇപ്പോഴിതാ, ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു.
ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 13.50 കോടി നേടിയെന്ന് പിങ്ക് വില്ലയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഹിന്ദി ബെല്‍റ്റില്‍ നിന്ന് 1.25 കോടിയും തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് 2 കോടിയും ചിത്രം നേടി. ആകെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 16.75 കോടിയാണെന്നാണ് പിങ്ക് വില്ലയുടെ കണക്ക്.
ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ആദ്യദിനം 10 കോടിയും ഹിന്ദി പതിപ്പ് 5- 6 കോടിയും തമിഴ് പതിപ്പ് 3 കോടിയും മലയാളം പതിപ്പ് 1.5 കോടിയുമാണ് ആദ്യദിനം നേടിയിരിക്കുന്നത്. ആദ്യ ദിനത്തിലെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 20 കോടിയാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയില്‍ മാത്രം 2500 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷിച്ചതിലും ഏറെ താഴെയുള്ള ഓപണിംഗ് ആണിത്. നെഗറ്റീവ് പബ്ലിസിറ്റി ലഭിച്ചതിനാല്‍ ആദ്യ വാരാന്ത്യ കളക്ഷനിലും അത് പ്രതിഫലിക്കപ്പെടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
Read Also:- ‘നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെ’: ലാൽ ജോസ്
മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ചിത്രത്തിൽ വേഷമിടുന്നത്. ബോളിവുഡ് താരം അനന്യ പാണ്ഡെ ആദ്യമായി തെലുങ്കിലേക്കെത്തുന്നെന്ന പ്രത്യേകതയും ലൈഗറിനുണ്ട്. തെലുങ്കിനൊപ്പം ഹിന്ദിയിലും ലൈഗർ പ്രദർശനത്തിനെത്തി. കൂടാതെ, തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
Post Your Comments