ധനുഷ് നായകനായെത്തിയ പുതിയ ചിത്രം ‘തിരുചിത്രമ്പലം’ അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്തു ഏഴ് ദിനങ്ങൾ പിന്നിടുമ്പോൾ സിനിമ തമിഴ്നാട്ടിൽ നിന്ന് മാത്രം 50 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ആകെ ഏഴ് ദിവസങ്ങൾ കൊണ്ട് ചിത്രം തമിഴ്നാട്ടിൽ നിന്ന് 51.42 കോടിയാണ് വാരിക്കൂട്ടിയത്. ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാവുകയാണ് ‘തിരുചിത്രമ്പലം’.
ആദ്യ ദിനത്തിൽ 9.52 കോടി നേടിയ ചിത്രം, രണ്ടാം ദിനത്തിൽ 8.79 കോടിയാണ് നേടിയത്. മൂന്ന്- നാല് ദിനങ്ങളിൽ സിനിമ യഥാക്രമം 10.24 കോടിയും 11.03 കോടിയും സ്വന്തമാക്കി. ഏഴാം ദിനത്തിൽ മാത്രം 3.70 കോടിയാണ് സിനിമയുടെ കളക്ഷൻ.
Also Read: വലിയ ക്യാൻവാസിൽ ‘വൃഷബ’: മോഹൻലാലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് മിത്രൻ ജവഹർ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത്. നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിച്ചത്.
Post Your Comments