CinemaGeneralIndian CinemaLatest NewsMollywood

ഹണി റോസിന് വേണ്ടി തമിഴ്നാട്ടിൽ ക്ഷേത്രം: ആരാധകനെ കുറിച്ച് വാലാചയായി താരം

നടി ഹണി റോസിന് വേണ്ടി ക്ഷേത്രം പണിത് ആരാധകർ. തമിഴ്നാട്ടിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ഹണി റോസ് തന്നെയാണ് ഒരു ചാനൽ ഷോയ്ക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതൽ സ്ഥിരമായി ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ് ക്ഷേത്രം പണിതതെന്നാണ് ഹണി റോസ് പറയുന്നത്.

‘എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാർക്ക് പായസം കൊടുത്തെന്നു പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹം. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. വർഷങ്ങളായി കൂടെ നിൽക്കുന്നത് അത്ഭുതമാണ്‘, ഹണി റോസ് പറഞ്ഞു.

Also Read: നിഖില്‍ സിദ്ധാര്‍ഥയുടെ കാര്‍ത്തികേയ 2 100 കോടി ക്ലബിൽ

2005ൽ റിലീസ് ചെയ്ത ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഹണി റോസ്. ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്‌സ്, ബിഗ് ബ്രദർ തുടങ്ങി ഒട്ടേറെ സിനിമകളിൽ പിന്നീട് താരം അഭിനയിച്ചു. മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് ഹണി ഒടുവിൽ അഭിനയിച്ച ചിത്രം.

shortlink

Post Your Comments


Back to top button