![](/movie/wp-content/uploads/2022/08/67841-dulquer-salmaans-movie-sita-ramam-to-release-in-hindi-next-week.webp)
ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം ‘സീതാരാമം’ മികച്ച പ്രേക്ഷക പ്രതികരണവുമായി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. തെന്നിന്ത്യയിലെ വൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. സെപറ്റംബർ രണ്ടിന് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുമെന്ന് ദുൽഖർ സമൂഹി മാധ്യമങ്ങളിലൂടെ അറിയിച്ചു. പെൻ സ്റ്റുഡിയോസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുക.
Also Read: അന്ന് സാമ്പത്തികമായി സഹായിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി സഹായിച്ചില്ല: തുറന്നു പറഞ്ഞ് ജഗദീഷ്
1965 – 85 കാലഘട്ടത്തിലെ കാശ്മീരിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണ് ‘സീതാരാമം’. ഇന്ത്യൻ ആർമിയിൽ ലഫ്റ്റനെന്റ് ആയിരുന്ന റാം തന്റെ പ്രണയിനിയായ സീതയ്ക്ക് എഴുതിയ കത്ത് ഇരുപത് വർഷങ്ങൾക്ക് ശേഷം അഫ്രിൻ എന്ന പാകിസ്ഥാനി യുവതി വഴി സീതയിലേക്ക് എത്തുന്നാണ് സിനിമയുടെ ഇതിവൃത്തം. ലഫ്റ്റനെന്റ് റാം ആയി ദുൽഖറും സീത ആയി മൃണാൾ താക്കൂറും എത്തുമ്പോൾ അഫ്രീൻ ആയി എത്തുന്നത് രശ്മിക മന്ദാന ആണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആഗോള തലത്തിൽ 70 കോടിക്ക് മുകളിലാണ് സീതാ രാമത്തിന്റെ ഇത് വരെയുള്ള കളക്ഷൻ. മികച്ച ഓപ്പണിങ് നേടിയ ചിത്രം രണ്ടാം വാരത്തിൽ തന്നെ 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇന്ത്യയിൽ നിന്നും 52 കോടിയാണ് ഇത് വരെ ചിത്രം നേടിയത്.
Post Your Comments