എം ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമ സീരീസിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’. എം ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണിത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് സിനിമയുടെ പ്രമേയം. പി കെ വേണുഗോപാൽ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്.
Also Read: മലയാള സിനിമകൾ ഇഷ്ടമാണ്, രാജീവ് രവിയും ലിജോ ജോസ് പെല്ലിശ്ശേരിയും സ്വാധീനിച്ചു: പാ രഞ്ജിത്ത്
‘നിന്റെ ഓർമ്മയ്ക്ക്’ എന്ന ചെറുകഥയുടെ തുടർച്ചയെന്നോണം എം ടി എഴുതിയ ചെറുകഥയാണിത്. ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. ലിജോ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലായതിനാൽ ഈ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് രഞ്ജിത്ത് സംവിധായകനായത്.
Post Your Comments