CinemaGeneralIndian CinemaLatest NewsMollywood

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല ഉയരും

14-ാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല ഉയരും. ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കൈരളി – ശ്രീ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ആറ് ദിവസങ്ങളിലായിട്ടാണ് മേള നടക്കുക.

കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. വിവിധ രാജ്യാന്തര മത്സര വേദികളിൽ പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പെടെ 262 സിനിമകൾ പ്രദർശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 69 ചിത്രങ്ങൾ മത്സരിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷൻ, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം.

Also Read: വിജയ് ദേവരകൊണ്ടയുടെ ‘ലൈഗർ’: ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 24 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തിൽ ഒൻപതു ചിത്രങ്ങളും പ്രദർശനത്തിനെത്തും. അരികെ, മഞ്ചാടിക്കാലം എന്നീ മലയാള ചിത്രം ഉൾപ്പടെ ഒൻപത് അനിമേഷൻ ചിത്രങ്ങളും ഡിസംബർ, ധൂപ്, യുവേഴ്‌സ് ഈസ് നോട്ട് റ്റു റീസെൻ വൈ തുടങ്ങിയ മ്യൂസിക്കൽ വീഡിയോകളും മേളയിലുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button