
അപർണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. ഇപ്പോളിതാ, സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിദ്ധാർത്ഥ് മേനോൻ അവതരിപ്പിക്കുന്ന അശ്വിൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് റിലീസ് ചെയ്തത്.
Also Read: ഇനി ബോളിവുഡ് കീഴടക്കണം: ‘സീതാരാമം’ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നു
കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.
എഡിറ്റർ – ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, വിനോഷ് കൈമൾ, കല – അരുൺ മോഹനൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ.
Post Your Comments