തിരക്കഥ മോഷ്ടിച്ചു എന്നാരോപിച്ച് ‘ജയ് ഭീം’ സിനിമയ്ക്കെതിരെ സ്വകാര്യ വ്യക്തിയുടെ പരാതി. സംവിധായകൻ ടി ജെ ജ്ഞാനവേലിനും സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റിനുമെതിരെ വി കുളഞ്ഞിയപ്പൻ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ പ്രസക്ത ഭാഗങ്ങൾ കോപ്പിയടിച്ചതാണെന്നും തന്റെ ജീവിതത്തിലെ സംഭവങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുളഞ്ഞിയപ്പനാണ് പരാതി നൽകിയിരിക്കുന്നത്.
തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവർത്തകർ റോയൽറ്റി തന്നില്ലെന്നാണ് കുളഞ്ഞിയപ്പൻ പറയുന്നത്. 50 ലക്ഷം രൂപ നൽകാമെന്നാണ് വാഗ്ദാനം നൽകിയിരുന്നെന്നും, പക്ഷേ പറഞ്ഞ പണം നൽകിയില്ലെന്നുമാണ് പരാതി. 1993 ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ൽ സംവിധായകൻ ജ്ഞാനവേൽ വീട്ടിലെത്തിയപ്പോൾ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ഞിയപ്പൻ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: ഹണി റോസിന് വേണ്ടി തമിഴ്നാട്ടിൽ ക്ഷേത്രം: ആരാധകനെ കുറിച്ച വാലാചയായി താരം
പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജ്ഞാനവേലിനും നിർമ്മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 63 (എ) പ്രകാരം സംവിധായകനും പ്രൊഡക്ഷൻ ഹൗസിനുമെതിരെ ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments