ബോളിവുഡ് സിനിമയാണോ ദക്ഷിണേന്ത്യൻ സിനിമയാണോ മികച്ചത് എന്ന ചോദ്യം അടുത്തിടെ വളരെ ചർച്ച ചെയ്യപ്പെട്ടതാണ്. സിനിമ രംഗത്തുള്ളവരും പുറത്തുള്ളവരും വിഷയത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുതിർന്ന അഭിനേതാവ് അനുപം ഖേർ.
ബോളിവുഡിനെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാനാണ് ശ്രമിക്കുന്നതെന്നാണ് അനുപം ഖേർ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസ്
‘ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാനാണ് ശ്രമിക്കുന്നത്. തമിഴിലും തെലുങ്കിലും ഞാൻ സിനിമകൾ ചെയ്തു. ഒരു മലയാള സിനിമ ഉടൻ ചെയ്യും. നിങ്ങൾ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് കാര്യങ്ങൾ ഉണ്ടാക്കേണ്ടത്. ഉപഭോക്താക്കളെ വിലകുറച്ച് കാണുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കും. എങ്ങനെയെന്നാൽ, ഞങ്ങൾ ഒരു മഹത്തായ സിനിമ നിർമ്മിച്ച് നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തിരിക്കുകയാണ്. ഇനി നിങ്ങൾ ആ മഹത്തായ സിനിമ കാണൂ എന്ന മട്ടാണ്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മഹത്വം കൈവരിക്കാനാവുക‘, അദ്ദേഹം പറഞ്ഞു.
Post Your Comments