CinemaGeneralIndian CinemaLatest News

‘മനസ്സും ശരീരവും പൂർണ്ണമായി അർപ്പിച്ച് ചെയ്ത കഥാപാത്രമാണ്, ശരി നമ്മുടെ ഭാഗത്താണെങ്കിൽ ആരെയും ഭയക്കേണ്ടതില്ല’

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് ഒരുക്കിയ ലൈ​ഗർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ചിത്രത്തിൽ വേഷമിടുന്നത്. ബോളിവുഡ് താരം അനന്യ പാണ്ഡെ ആദ്യമായി തെലുങ്കിലേക്കെത്തുന്നെന്ന പ്രത്യേകതയും ലൈഗറിനുണ്ട്.

അതേസമയം, ചില കോണുകളിൽ നിന്ന് ചിത്രത്തിന് നേരെ സമൂഹ മാധ്യമങ്ങളിൽ ചിലർ ബഹിഷ്കരണാഹ്വാനം ഉയർത്തുന്നുണ്ട്. കരൺ ജോഹർ ലൈഗറിൽ നിർമ്മാണ പങ്കാളി ആയതാണ് ചിലരെ ചൊടിപ്പിക്കുന്നത്. പ്രൊമോഷൻ പരിപാടിക്കിടെ വിജയ് ടീപോയ്ക്ക് മുകളിൽ കാലെടുത്ത് വച്ചിരുന്നതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. കൂടാതെ മതാചാരപ്രകാരമുള്ള പൂജയ്ക്കിടെ വിജയ്‌യും അനന്യ പാണ്ഡെയും സോഫയിൽ ഇരുന്നുവെന്നും ഇത് സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ചിലർ ആരോപിക്കുന്നുണ്ട്.

Also Read: താര നിബിഢമായി ‘ദി റിങ്‌സ് ഓഫ് പവറി ‘ന്റെ ഏഷ്യ പസിഫിക് പ്രീമിയർ

ഇപ്പോളിതാ, ചിത്രത്തിന് നേരെ ഉയരുന്ന ബോയ്കോട്ട് ആഹ്വാനങ്ങളെ ഭയക്കുന്നില്ലെന്ന് പറയുകയാണ് വിജയ് ദേവരകൊണ്ട. നമ്മുടെ ഭാഗത്താണ് ശരി എങ്കിൽ ആരെയും ഭയക്കേണ്ട കാര്യമില്ലെന്നാണ് വിജയ് പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിലാണ് വിജയ് ഇക്കാര്യങ്ങൾ പറഞ്ഞത്. ‘മനസ്സും ശരീരവും പൂർണ്ണമായി അർപ്പിച്ച് ചെയ്ത കഥാപാത്രമാണ് ലൈഗറിലേത്. നമ്മുടെ ഭാഗത്താണ് ശരി എങ്കിൽ ആരെയും ഭയക്കേണ്ട കാര്യമില്ല. ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെല്ലാം ഇന്ത്യക്കാരാണ്. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി എന്താണ് ചെയ്യുന്നതെന്ന് കൃത്യമായ ബോധ്യമുണ്ട്. കംപ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് വെറുതേ ട്വീറ്റ് ചെയ്യുന്ന ആളുകളുടെ കൂട്ടത്തിലല്ല ആരും തന്നെ,’ വിജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button