CinemaGeneralIndian CinemaLatest NewsMollywood

താര നിബിഢമായി ‘ദി റിങ്‌സ് ഓഫ് പവറി ‘ന്റെ ഏഷ്യ പസിഫിക് പ്രീമിയർ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമസോൺ പ്രൈം വീഡിയോ ഒറിജിനൽ സീരീസ് ‘ദി ലോർഡ് ഓഫ് ദി റിങ്‌സ്: ദി റിങ്‌സ് ഓഫ് പവറി ‘ന്റെ ഏഷ്യ പസിഫിക് പ്രീമിയർ മുംബൈയിൽ നടന്നു. പരമ്പരയിലെ താരങ്ങൾക്ക് പുറമേ ബോളിവുഡ് താരങ്ങളുടെ ഒരു നിര തന്നെ പ്രീമിയർ കാണാനും പരമ്പരയിലെ താരങ്ങളെ സ്വീകരിക്കാനുമായി എത്തിയിരുന്നു. നിർമ്മാതാവ് ജെഡി പേയ്‌നിനോടൊപ്പം ദ്വീപ് രാജ്യമായ ന്യൂമെനോറിൽ നിന്നുള്ള ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച പരമ്പരയിലെ താരങ്ങളായ റോബർട്ട് അരാമയോ, ചാൾസ് എഡ്വാർഡ്‌സ്, നസാനിൻ ബൊനിയാദി, ലോയിഡ് ഒവൻസ്, സാറാ സ്വേങ്കോബാനി, മാക്‌സിം ബാൽഡ്രി, മേഗൻ റിച്ചാർഡ്‌സ്, ടൈറോ മുഹാഫിദിൻ, എമ ഹോർവാത്, മാർക്കെല്ല കവേനാഗ് എന്നിവരാണ് പ്രീമിയറിന് മാറ്റ് കൂട്ടാനായി മുംബൈയിൽ എത്തിയത്.

മേളക്കൊഴുപ്പിന്റെ അകമ്പടിയോടെ പല നിറങ്ങളിലുള്ള ഓട്ടോറിക്ഷകളിൽ വേദിയിലേക്ക് എത്തിയ താരങ്ങളെയും മറ്റ് അണിയറ പ്രവർത്തകരെയും ആരാധകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഹൃത്വിക് റോഷൻ, കരൺ ജോഹർ, തമന്ന ഭാട്ടിയ, കൃഷ്ണ ഡി കെ, കബീർ ഖാൻ, വിഷ്ണു വരദൻ, വിക്രമാദിത്യ മോട്ട്‌വാനെ, ഇഷിക മോഹൻ മോട്ട്‌വാനെ, വിക്രം മൽഹോത്ര, അപൂർവ മേഹ്ത, സുരേഷ് ത്രിവേണി, നിഖിൽ അദ്വാനി, കൃതിക കാംറ, മിനി മാത്തുർ, രസിക ദിഗൽ, സയാനി ഗുപ്ത, അയിഷ ജുൽഖ തുടങ്ങിയ ബോളിവുഡിലെ വമ്പൻമാർ പരമ്പരയിലെ താരങ്ങൾക്കൊപ്പം വേദി പങ്കിട്ടു.

Also Read: ‘ഹേയ് പാൽതു എന്താ പാൽതു ഇപ്പൊ ചിരിക്കാത്തൂ?, കണ്ണിന്റെ ഉള്ളിൽ കരട് പോയ വേദനയിണ്ട?’

രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിനിടെ പരമ്പരയിലെ താരങ്ങളും അണിയറ പ്രവർത്തകരും ഗേറ്റ് വേ ഓഫ് ഇന്ത്യ സന്ദർശിക്കുകയും മുംബൈയിലെ ഡബ്ബാവാലകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഡബ്ബാവാലകൾ ഒരുക്കിയ മഹാരാഷ്ട്രയിലെ പരമ്പരാഗത ഭക്ഷണം അവർ രുചിക്കുകയും ചെയ്തു.

ലോസ് ഏഞ്ചൽസ്, മെക്‌സിക്കോ സിറ്റി, ലണ്ടൻ തുടങ്ങിയ നഗരങ്ങളിലെ പ്രീമിയറുകൾ ഉൾകൊള്ളിച്ചുള്ള ആഗോള ടൂറിന്റെ ഭാഗമായാണ് ഏഷ്യാ പസിഫിക് പ്രീമിയർ മുംബൈയിൽ സംഘടിപ്പിച്ചത്.

‘ദി ലോർഡ് ഓഫ് ദി റിങ്‌സ്: ദി റിങ്‌സ് ഓഫ് പവറി’ന്റെ രണ്ട് എപ്പിസോഡുകളുടെ ആഗോള റിലീസ് സെപ്റ്റംബർ 2ന് ഉണ്ടാകും. തുടർന്ന് ആഴ്ചതോറും ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ പുതിയ എപ്പിസോഡുകൾ ലഭ്യമാകും. ഒക്ടോബർ 14ന് പരമ്പര അവസാനിക്കും. ജെആർആർ ടോൾകീന്റെ ‘ദി ഹൊബിറ്റ് ആൻഡ് ദി ലോർഡ് ഓഫ് റിങ്‌സി’ൽ പരാമർശിക്കപ്പെട്ടിട്ടുള്ളതിനും ആയിരക്കണക്കിന് വർഷങ്ങൾ മുമ്പുള്ള സംഭവവികാസങ്ങളാണ് പരമ്പരയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button