രാം ചരൺ നായകനാകുന്ന ‘ആർസി 15’, കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ എന്നിവയാണ് ശങ്കറിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ. ഇപ്പോളിതാ, ഇരു ചിത്രങ്ങളും ഒരേസമയം ചിത്രീകരിക്കും എന്ന് അറിയിച്ചിരിക്കുകയാണ് ശങ്കർ. ‘ആർസി 15’ ഹൈദരാബാദിലും വിശാഖപട്ടണത്തുമായി ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പുതിയ സിനിമകളുടെ അപ്ഡേറ്റ് പങ്കുവച്ചത്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ വിന്റെ നിലവിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ ആദ്യവാരം മുതൽ ‘ആർസി 15’ ന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് പ്ലാൻ.
‘എല്ലാവർക്കും നമസ്കാരം, ഇന്ത്യൻ 2, ആർസി 15 എന്നീ സിനിമകൾ ഒരേസമയം ചിത്രീകരിക്കും. ആർസി 15ന്റെ അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ ആദ്യവാരം മുതൽ ഹൈദരാബാദിലും വിശാഖപട്ടണത്തുമായി ചിത്രീകരിക്കും’, ശങ്കർ ട്വിറ്ററിൽ കുറിച്ചു.
Also Read: ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം: വീണ്ടും ഹിറ്റാകാൻ ‘ജനുവരിയിൽ യുവലഹരിയിൽ’ ഗാനം
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ഡൽഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രാം ചരണും ശങ്കറും ആദ്യമായി ഒന്നിക്കുന്ന ‘ആർസി 15’ന്റെ ചിത്രീകരണം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post Your Comments