CinemaGeneralIndian CinemaLatest NewsMollywood

സംഘട്ടനരം​ഗങ്ങൾ സർക്കസിലെ പ്രകടനമായാണ് തോന്നിയത്: ആർആർആറിനെതിരെ വീണ്ടും രാം ഗോപാൽ വർമ

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആർആർആർ’. തിയേറ്ററിൽ വൻവിജയം നേടിയ ചിത്രം ഒടിടി റിലീസായതോടെ ലോകശ്രദ്ധയാകർഷിച്ചു. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രത്തേക്കുറിച്ച് തുടർച്ചയായി വിമർശനം ഉന്നയിക്കുകയാണ് സംവിധായകൻ രാം ​ഗോപാൽ വർമ. നേരത്തെ ആർആർആർ ​ഗേ ചിത്രമാണെന്ന വർമയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇപ്പോളിതാ, ആർആർആർ തന്നത് ഒരു സർക്കസ് കാണുന്ന പ്രതീതിയാണെന്ന് പറയുകയാണ് രാം ​ഗോപാൽ വർമ. നായകന്മാരായ ജൂനിയർ എൻടിആറും രാംചരൺ തേജയും പ്രൊഫഷണൽ ജിംനാസ്റ്റിക് കലാകാരന്മാരായാണ് തോന്നിയതെന്നും, അവരുടെ സംഘട്ടനരം​ഗങ്ങൾ സർക്കസിലെ പ്രകടനമായാണ് തോന്നിയതെന്നും രാം​ ഗോപാൽ വർമ പറഞ്ഞു. എന്നാൽ, ചിത്രത്തിലെ തീവണ്ടി അപകട രംഗത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

Also Read: ‘എന്റെ മാത്രമല്ല, കോഴിക്കോടിന്റെ മുഴുവൻ സ്നേഹം’: ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് മേയർ ബീന ഫിലിപ്പ്

സ്വതന്ത്ര്യ സമരസേനാനികളായ കൊമാരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആർആർആർ ഒരുക്കിയിരിക്കുന്നത്. അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

 

shortlink

Related Articles

Post Your Comments


Back to top button