വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗർ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്‌സ് കിക്ക് ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
വലിയ പ്രീറിലീസ് ഹൈപ്പായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ, സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് കിട്ടുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായ സിനിമ ആദ്യ ദിനത്തിൽ 27 കോടിയോളം രൂപ നേടി. തെലുങ്ക് ഭാഷയിൽ മാത്രം സിനിമ 25 കോടി സ്വന്തമാക്കിയപ്പോൾ രണ്ട് കോടിയാണ് മറ്റു ഭാഷകളിലെ കളക്ഷൻ. വിജയ് ദേവരകൊണ്ടയുടെ പ്രകടനത്തിനപ്പുറം സിനിമയിൽ വലിയ പ്ലസ് പോയിന്റുകളിലില്ല എന്നാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്.
Also Read: ഒരുമിച്ചിരുന്നാൽ, ഒരേ വസ്ത്രം ധരിച്ചാൽ ഗർഭം ധരിക്കുമോ?: രാമസിംഹൻ
ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും റിലീസ് ചെയ്തിട്ടുണ്ട്. ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് നായിക. രമ്യാ കൃഷ്ണൻ, റോണിത് റോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി താരമായി ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ എത്തുന്നുണ്ട്. ധർമ്മ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായിട്ടാണ് സിനിമ നിർമ്മിച്ചത്.
Post Your Comments