ഇന്ത്യൻ ബോക്സ് ഓഫീസിൽ തകര്‍ന്ന് വീണപ്പോള്‍ അന്താരാഷ്ട്ര ബോക്സ് ഓഫീസിൽ തകര്‍ത്ത് വാരി ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 59 കോടിയോളം രൂപയാണ് ചിത്രം ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ട്. ഇതോടെ ഈ വർഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും കൂടുതൽ പണം കളക്ട് ചെയ്ത ചിത്രമെന്ന റെക്കോർഡ് ആമിർ ഖാൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ആലിയ ഭട്ടിന്റെ ‘ഗംഗുഭായി കത്ത്യാവാടി‘യുടെ റെക്കോർഡാണ് ‘ലാൽ സിംഗ് ഛദ്ദ‘ മറികടന്നത്.
ആഗസ്റ്റ് 15ന് തിയേറ്റർ റിലീസായി എത്തിയ ചിത്രം ഇന്ത്യന്‍ വിപണയില്‍ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 180 കോടി ബജറ്റിൽ പുറത്ത് ഇറങ്ങിയ ചിത്രം 55 കോടി മാത്രമാണ് തിയേറ്ററുകളിൽ നേടിയത്. ആമിർ ഖാന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിട്ടാണ് ചിത്രത്തെ കാണുന്നത്. അന്താരാഷ്ട്ര വിപണയില്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
Also Read: കെ എല്‍ രാഹുല്‍ – ആതിയ ഷെട്ടി വിവാഹം: സൂചന നൽകി സുനിൽ ഷെട്ടി
ഹോളിവുഡ് താരം ടോം ഹാങ്ക്സ് പ്രധാന വേഷത്തിൽ എത്തിയ ‘ഫോറസ്റ്റ് ഗംപ്‘ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ‘ലാൽ സിംഗ് ഛദ്ദ‘. അദ്വൈത് ചന്ദന്‍ ആണ് സിനിമ സംവിധാനം ചെയ്തത്. കരീന കപൂറാണ് ചിത്രത്തില്‍ നായികയായെത്തിയത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വിയാകോം 18 സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.
Post Your Comments