
വിക്രമിനെ നായകനാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് ‘കോബ്ര’. ‘ഡിമോന്റി കോളനി’, ‘ഇമൈക്ക നൊടികൾ’ എന്നീ സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണിത്. കെജിഎഫി’ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോളിതാ, സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിക്രമിന്റെ മികച്ച പ്രകടനം തന്നെയാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. ട്രെയ്ലറിന്റെ അവസാന ഭാഗങ്ങളിലെ നടന്റെ പ്രകടനം ഇതിനകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. കിടിലൻ വില്ലനിസവുമായി റോഷൻ മാത്യുവും ശ്രദ്ധേയ സാന്നിധ്യമാകുന്നുണ്ട്.
Also Read: ജി മാർത്താണ്ഡന്റെ പുതിയ സിനിമ ഒരുങ്ങുന്നു: നായകൻ റോഷൻ മാത്യു
ആഗസ്റ്റ് 31ന് സിനിമ റിലീസ് ചെയ്യും. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തും. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മൃണാളിനി, പദ്മപ്രിയ, മാമുക്കോയ, മിയ, ഹരീഷ് പേരടി തുടങ്ങിയ വൻ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Post Your Comments