കോഴിക്കോട് മേയർ ബീന ഫിലിപ്പിനോടപ്പമുള്ള നടി ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആസ്റ്റർ മിംസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പിൻഹോൾ ഇന്റർവെൻഷൻ, ഹൈബ്രിഡ് ബൈപ് ലൈൻ കാത്ത് ലാബ്, അഡ്വാൻസ്ഡ് സ്ട്രോക്ക് യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു ഭാവന. താരത്തിനോടൊപ്പം കൈതപ്രം ദാമോദരൻ നമ്പൂതിരിയും മേയർ ബീന ഫിലിപ്പും ചടങ്ങിന് എത്തിയിരുന്നു. ഈ പരിപാടിക്കിടെ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ബീന ഫിലിപ്പിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്.
സ്ത്രീ, അമ്മ, അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹമാണെന്ന് പറഞ്ഞാണ് ബീന ഫിലിപ്പ് സംസാരിച്ച് തുടങ്ങിയത്. എന്നെങ്കിലും ഭാവനയെ കണ്ടാൽ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെന്നും മേയർ പറഞ്ഞു. പ്രസംഗത്തിന് ശേഷം മേയർ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു. തന്റെ മാത്രമല്ല കോഴിക്കോടിന്റെ മുഴുവൻ സ്നേഹമാണ് ഭാവനയ്ക്ക് നൽകിയതെന്നും ബീന ഫിലിപ്പ് പറഞ്ഞു. ഭാവന തന്റെ മകളാണെന്നും അവൾക്കു വേണ്ടിയും ഞാൻ രണ്ട് സിനിമയിൽ പാട്ടുകൾ എഴുതിയിട്ടുണ്ടെന്നും വീണ്ടും കാണാനായതിൽ സന്തോഷമുണ്ടെന്നും ചടങ്ങിനെത്തിയ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
‘ഒരുപാട് ഒരുപാട് സന്തോഷമുണ്ട് നിങ്ങൾ തരുന്ന സ്നേഹത്തിന്, കൂട്ടുകാരിയുടെ ഭർത്താവാണ് ഈ പരിപാടിയെ കുറിച്ച് പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാൻ വേദിയിൽ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്, പക്ഷെ ഇവിടെ വന്നപ്പോൾ ഏറെ സന്തോഷം തോന്നി’, ഭാവന മറുപടിയായി പറഞ്ഞു.
Post Your Comments