സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ താരമാണ് സ്വാസിക. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരമാണ് സ്വാസികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോളിതാ, ഇൻഡസ്ട്രിയിലെ സിനിമ – സീരിയൽ വേർതിരിവുകളെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. സീരിയൽ – സിനിമ എന്ന വേർതിരിവ് ഇപ്പോളും ഉണ്ടെന്നും, സീരിയൽ അഭിനേതാക്കളെ സിനിമയിൽ നിന്ന് മാറ്റി നിർത്തുന്നത് നിർഭാഗ്യകരമാണെന്നുമാണ് സ്വാസിക പറയുന്നത്.
Also Read: പൃഥ്വിരാജിന്റെ ‘തീർപ്പ്’ നാളെ മുതൽ: തിയേറ്റർ ലിസ്റ്റ് പുറത്ത്
സ്വാസികയുടെ വാക്കുകൾ:
സീരിയലിൽ അഭിനയിക്കുന്ന ഒട്ടുമിക്ക കലാകാരന്മാർക്കും സിനിമയിൽ പ്രവർത്തിക്കാൻ അവസരം കിട്ടാറില്ല. സീരിയലുകളിൽ അഭിനയിക്കുന്ന രീതി സിനിമയിൽ നിന്ന് വ്യത്യസ്തമാണെങ്കിലും രണ്ടിന്റെയും അടിസ്ഥാനം എന്നുപറയുന്നത് അഭിനയം തന്നെയാണല്ലോ. സീരിയലിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് വന്ന് അസാധാരണമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ച അഭിനേതാക്കൾ നമ്മുടെയിടയിലുണ്ട്. അതുകൊണ്ട് തന്നെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് അത് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നറിയാൻ ഒരു കഥാപാത്രത്തെ അവരിൽ വിശ്വസിച്ച് ഏൽപ്പിക്കണം.
മലയാള സിനിമയിൽ സ്വഭാവ നടന്മാർ കുറവാണെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്, പക്ഷേ എന്തുകൊണ്ടാണ് ടെലിവിഷൻ അഭിനേതാക്കളിലേക്ക് ഈ അവസരങ്ങൾ എത്താത്തത്. ബീന ആന്റണിയെ പോലെ, മഞ്ജു പിള്ളയെ പോലെ ടെലിവിഷനിൽ എത്തിയതിന് ശേഷം സീരിയൽ അഭിനേതാക്കൾ എന്ന ലേബൽ അവർക്ക് ലഭിക്കുകയും സിനിമകളിൽ അവസരങ്ങൾ കുറയുകയും ചെയ്തു.
Post Your Comments