തല്ലുമാല വൻ ഹിറ്റിലേക്ക്: ടൊവിനോ ചിത്രം ഇതുവരെ നേടിയത്

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമായ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് സിനിമ നടത്തുന്നത്. 45 കോടി രൂപയാണ് സിനിമ ഇതുവരെ നേടിയത്. റിലീസ് ചെയ്ത് ഒന്നരയാഴ്ച കഴിഞ്ഞപ്പോൾ ചിത്രം ആകെ കളക്ട് ചെയ്തത് 42.5 കോടി രൂപയാണ്. അതിൽ കേരളത്തിൽ നിന്ന് മാത്രം നേടിയത് 22.68 കോടി രൂപയാണ്. ചിത്രം റിലീസ് ചെയ്ത് 12ാം ദിവസമായ ചൊവ്വാഴ്ച ആകെ 60 ലക്ഷം രൂപ നേടിയപ്പോൾ കേരളത്തിൽ നിന്ന് നേടിയത് 50 ലക്ഷം രൂപയാണ്. ഒടിടി, സാറ്റലൈറ്റ്‌സ് അവകാശങ്ങൾ കൂടി വിൽപ്പനയാവുന്നതോടെ ഇനിയും കോടികൾ ചിത്രത്തിന്റെ അക്കൗണ്ടിലേക്ക് വരുമെന്നാണ് പ്രതീക്ഷ.

Also Read: കിക്ക് ബോക്സിം​ഗ് ചാമ്പ്യനായി വിജയ് ദേവരകൊണ്ട: ലൈ​ഗർ തിയേറ്ററുകളിലേക്ക്

മണവാളൻ വസീമായി ടൊവിനോ എത്തിയ ചിത്രത്തിൽ ബിപാത്തു എന്ന വ്ലാേ​ഗറായിട്ടാണ് കല്യാണി പ്രിയദർശൻ എത്തിയത്. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ്, ലുക്മാൻ, ഓസ്റ്റിൻ അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുഹ്‍സിൻ പരാരിയും അഷ്‍റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാൻ ആണ് നിർമ്മാണം.

Share
Leave a Comment