CinemaGeneralIndian CinemaLatest NewsMollywood

‘ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ട്’: ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ ആദ്യ ഗാനം പങ്കുവച്ച് വിനയൻ

സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ വൻ താരനിയാണുള്ളത്. വിനയൻ തന്നെ തിരക്കഥയെഴുതിയ ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.

ഇപ്പോളിതാ, സിനിമയിലെ ആദ്യ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘പൂതം വരുന്നേടി’ എന്ന ഗാനം സയനോരയാണ് പാടിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം പകർന്നത്. വിനയൻ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Also Read: മലയാള സിനിമയിൽ പുതിയ ചലച്ചിത്ര നിർമ്മാണ വിതരണ സ്ഥാപനം: പുതിയ സിനിമ ഒരുങ്ങുന്നു

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ സോംഗ് റിലീസ് ചെയ്യുകയാണ്. അതിന്റെ ലിങ്ക് ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ സിനിമയിൽ എം ജയചന്ദ്രനും റഫീക്ക് അഹമ്മദും ചേർന്നൊരുക്കിയ നാല് പാട്ടുകളുണ്ട്. മറ്റു പാട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജയചന്ദ്രൻ “പൂതം വരുന്നേടി” എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ക്ഷേത്രത്തിൽ പോകാനോ ഈശ്വരനെ ആരാധിക്കാനോ അനുവാദമില്ലാത്ത അധസ്ഥിത വർഗ്ഗത്തിന് അവരുടെ ആരാധനാ മൂർത്തിയായ പൂതത്തിന്റെ മുന്നിൽ തുള്ളാനും പ്രാർത്ഥിക്കാനുമുള്ള അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ഗാനം ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ടാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button