BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

സൊണാലിയുടെ മരണത്തില്‍ ദുരൂഹത: ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണെന്ന് സഹോദരി

ഗോവ: നടിയും ബി.ജെ.പി നേതാവുമായി സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഹോദരി. സൊണാലിയുടെ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണെന്ന് സഹോദരി ആരോപിച്ചു. കഴിഞ്ഞ ദിവസം ഗോവയിലെത്തിയ സോണാലി രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. തുടർന്ന്, മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ സോണാലി ഫോഗട്ടിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സൊണാലിയുടെ സഹോദരി ആരോപിച്ചു. ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് സൊണാലി വീട്ടിലേക്ക് വിളിച്ച് പരാതി പറഞ്ഞിരുന്നതായും മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു. തന്റെ ഭക്ഷണത്തില്‍ ആരോ വിഷം കലക്കിയതായി സൊണാലി സംശയിച്ചിരുന്നതായും അവര്‍ ആരോപിച്ചു.

‘ആരാധകർ ശല്യമല്ല’: ദൈവത്തേപ്പോലെയെന്ന് ചിയാൻ വിക്രം

അതേസമയം, ഗോവയില്‍ വച്ചാണ് സോണാലിക്ക് ഹൃദയാഘാതം ഉണ്ടായതെന്നും സംശയാസ്പദമായ ഒന്നും നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നും എന്നാൽ, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കാര്യങ്ങള്‍ വിശദീകരിക്കാനാകൂ എന്നും ഗോവ ഡി.ജി.പി ജസ്പാല്‍ സിംഗ് അറിയിച്ചു. നിലവിൽ സൊണാലിയുടെ മൃതദേഹം ബാംബോലിമിലെ ഗോവ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button