CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘പൊറിഞ്ചുവാകേണ്ടിയിരുന്നത് ജോജു അല്ല’: വെളിപ്പെടുത്തലുമായി സൂപ്പർ താരം

കൊച്ചി: ജോഷിയുടെ സംവിധാനത്തിൽ ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തില്‍ ജോജു ജോര്‍ജിനൊപ്പം ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് ആരാധകരെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്.

ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച പൊറിഞ്ചു എന്ന കഥാപാത്രമായി ജോഷി മനസില്‍ കണ്ടത് സുരേഷ് ഗോപിയെ ആയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് സമയത്താണ് സുരേഷ് ഗോപിയെ തേടി ജോഷിയുടെ വിളിയെത്തിയത്. ഇതേ സമയത്ത് തന്നെ അടൂര്‍ ഗോപാലകൃഷ്ണനും മറ്റൊരു ചിത്രത്തിനായി സുരേഷ് ഗോപിയെ സമീപിച്ചിരുന്നു.

‘പുരോഗമന നാട്യക്കാർക്ക് വോട്ട് ചെയ്യുന്നതിലും നല്ലത്, മത വിശ്വാസമനുസരിച്ച് വോട്ട് ചോദിക്കുന്നവർക്ക് നൽകുന്നതാണ്’

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അന്നാണ് ജോഷി തന്നെ വിളിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ക്ക് നിന്നെ അറിയാമെന്നും ജോഷി പറഞ്ഞു. പൊറിഞ്ചുവിലെ ഒരു വേഷം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇത് ഏറ്റെടുത്ത് പോയെന്നും ഇല്ലായിരുന്നെങ്കില്‍ വന്നേനെ എന്നുമാണ് ജോഷിയോട് പറഞ്ഞത്,’ സുരേഷ് ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button