CinemaGeneralIndian CinemaLatest NewsMollywood

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം ആഗസ്റ്റ് 25ന് ആരംഭിക്കും

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ആഗസ്റ്റ് 26ന് തലസ്ഥാനത്ത് തുടക്കമാകും. ഹ്രസ്വ ചലച്ചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25ന് ആരംഭിക്കും.1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് കൈരളി തിയേറ്റർ കോപ്ലക്സിൽ ആരംഭിക്കുന്നത്. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 400 രൂപ വീതവും വിദ്യാർത്ഥികൾ 200 രൂപ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷനു വേണ്ട സഹായങ്ങൾക്കായി കൈരളി തിയേറ്ററിൽ ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ട്.

Also Read: ‘ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ട്’: ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ ആദ്യ ഗാനം പങ്കുവച്ച് വിനയൻ

കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. വിവിധ രാജ്യാന്തര മത്സര വേദികളിൽ പ്രദർശിപ്പിച്ച 19 ചിത്രങ്ങൾ ഉൾപ്പെടെ 262 സിനിമകൾ വെള്ളിയാഴ്ച ആരംഭിക്കുന്ന മേളയിൽ പ്രദർശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷൻ, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം.

അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 24 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തിൽ ഒൻപതു ചിത്രങ്ങളും പ്രദർശനത്തിനെത്തും. അരികെ, മഞ്ചാടിക്കാലം എന്നീ മലയാള ചിത്രം ഉൾപ്പടെ ഒൻപത് അനിമേഷൻ ചിത്രങ്ങളും ഡിസംബർ, ധൂപ്, യുവേഴ്‌സ് ഈസ് നോട്ട് റ്റു റീസെൻ വൈ തുടങ്ങിയ മ്യൂസിക്കൽ വീഡിയോകളും മേളയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button