കൊച്ചി: ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി തിരുത്തണം എന്ന നിർദ്ദേശം ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. പാഠ്യപദ്ധതി കരട് രേഖയിൽ മാറ്റം വരുത്തിയ പുരോഗമന നാട്യക്കാർക്ക് വോട്ട് ചെയ്യുന്നതിലും നല്ലത്, മത വിശ്വാസമനുസരിച്ച് ജനങ്ങളോട് സത്യസന്ധമായി വോട്ട് ചോദിക്കുന്നവർക്ക് നൽകുന്നതാണെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വർഗീയതയെ സംരക്ഷിക്കാൻ പുരോഗമന ബ്രോക്കർമാരുടെ ആവിശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
എല്ലാ പുരോഗമനവാദികളും ഇന്ന് വായിൽ പഴം തിരികും..ഈ പുരോഗമന നാട്യക്കാർക്ക് വോട്ട് ചെയ്യുന്നതിലും നല്ലത് അവനവന്റെ മത വിശ്വാസമനുസരിച്ച് ജനങ്ങളോട് സത്യസന്ധമായി വോട്ട് ചോദിക്കുന്നവർക്ക് നൽകുന്നതാണ്…വർഗ്ഗിയതയെ സംരക്ഷിക്കാൻ പുരോഗമന ബ്രോക്കർമാരുടെ ആവിശ്യമില്ലല്ലോ…വർഗ്ഗീയത ജയിക്കട്ടെ..
Post Your Comments