![](/movie/wp-content/uploads/2022/08/1661322759-2241.jpg)
ജീവിതപങ്കാളിയായ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. അമൃതയ്ക്ക് മുത്തം നൽകുന്ന മനോഹരമായ ചിത്രമാണ് ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ മഴ’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ പ്രണയാർദ്രമായ ചിത്രം പങ്കുവച്ചത്. ഓണപ്പുടവ അണിഞ്ഞ് നിൽക്കുന്ന ചിത്രം അമൃതയും പങ്കുവച്ചിട്ടുണ്ട്. ഭർത്താവ് ഗോപി സുന്ദർ പകർത്തിയ ചിത്രമാണിതെന്നും അമൃതയും കുറിച്ചിട്ടുണ്ട്.
Also Read: ആലിയയുടെ ശരീരത്തെ പറ്റി കമന്റ്റ്: വിവാദമായത്തോടെ ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍
കേരള സാരിയിൽ, വലിയ കമ്മലും മാലയും അണിഞ്ഞ് അതീവ സുന്ദരിയായാണ് അമൃത ചിത്രത്തിലുള്ളത്. തലയിൽ മുല്ലപ്പൂവും റോസാപ്പൂക്കളും അമൃത ചൂടിയിട്ടുണ്ട്. പച്ച ജുബ്ബയും കസവു മുണ്ടുമാണ് ഗോപി സുന്ദറിന്റെ വേഷം. ഇതിനോടകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.
അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമ ഘട്ടങ്ങൾ പിന്നിട്ടുവെന്നും ഒരുമിച്ചുള്ള മനോഹരമായ ഒരു യാത്ര ആരംഭിക്കുകയാണെന്നും പ്രണയം വെളിപ്പെടുത്തി ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.
Post Your Comments