ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’യ്ക്കെതിരെ വീണ്ടും കേസ്. സിനിമയിൽ ഭിന്നശേഷിക്കാരെ അപമാനിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. ഡോക്ടേഴ്സ് വിത്ത് ഡിസബിലിറ്റീസിന്റെ പരാതിയെ തുടർന്നാണ് നടപടി. ഭിന്നശേഷിക്കാരിൽ പ്രത്യേക കഴിവുള്ളവരെ സിനിമ പരിഹസിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, കേസ് സംബന്ധിച്ച് സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിൽ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
നേരത്തെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും ഇന്ത്യൻ ആർമിയോട് അനാദരവ് കാണിച്ചുവെന്നും ആരോപിച്ച് ‘ലാൽ സിംഗ് ഛദ്ദ’യ്ക്ക് എതിരെ പരാതി ലഭിച്ചിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ആമിർ ഖാനെതിരെയും ‘ലാൽ സിംഗ് ഛദ്ദ’യുടെ നിർമ്മാതാക്കൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: പൃഥ്വിരാജിന്റെ ‘തീർപ്പ്’ നാളെ മുതൽ: തിയേറ്റർ ലിസ്റ്റ് പുറത്ത്
കഴിഞ്ഞ ദിവസം സിനിമയ്ക്ക് എതിരെ ബംഗാൾ കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നു. സമാധാന ലംഘനം നടത്തുന്നതിനാൽ ബംഗാളിൽ സിനിമ പൂർണമായും നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടുന്നത്.
Post Your Comments