ജനമനസ്സ് കീഴടക്കി പ്രസീദ ചാലക്കുടിയുടെ ഓണപ്പാട്ട്

ജനകീയ നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി ആലപിച്ച ‘പപ്പടം പഴം ഉപ്പിട്’ എന്ന് തുടങ്ങുന്ന ഓണ ഗാനം ജനമനസ്സ് കീഴടക്കി മുന്നോട്ട് കുതിക്കുന്നു. മ്യൂസിക് ഷാക്കിൻ്റെ ബാനറിൽ ഇൻഷാദ് നസീം നിർമ്മിക്കുന്ന ‘ഓണമെങ്ങനെ ഉണ്ണണം’ എന്ന ഈ ഓണ ഗാനത്തിൻ്റെ രചന രാജേഷ് അത്തിക്കയമാണ് നിർവ്വഹിച്ചത്. മ്യൂസിക് ഷാക്ക് ഓണം ഫെസ്റ്റ് 2022-ൽ ഉൾപ്പെടുന്ന വ്യത്യസ്തമായ ഗാനമാണിത്.

Also Read: കൃഷ്ണ ശങ്കറിന്റെ ‘കുടുക്ക് 2025’ റിലീസിനൊരുങ്ങുന്നു

ആട്ടവും, പാട്ടുമായി ഈ ഓണക്കാലം വീട്ടിൽ കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാൻ ഈ ഓണ ഗാനം ഉപകരിക്കും എന്നതാണ് പ്രത്യേകത. ഓണസദ്യയുടെ നിയമങ്ങളും, ചിട്ടവട്ടങ്ങളും വർണ്ണിക്കുന്ന ഈ ഓണപ്പാട്ട് പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.

ചാലക്കുടിയിൽ ചിത്രീകരിച്ച ഈ ഓണപ്പാട്ട് മ്യൂസിക് ഷാക്ക് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഗാനരചന – രാജേഷ് അത്തിക്കയം, സംഗീതം – ജോജി ജോൺസ്, പിആർഒ – അയ്മനം സാജൻ.

Share
Leave a Comment