CinemaGeneralIndian CinemaLatest NewsMollywood

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പുതിയ പദ്ധതിയുമായി ദുല്‍ഖര്‍ സല്‍മാന്‍

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുതിയ പദ്ധതി ആഹ്വാനം ചെയ്ത് ദുൽഖർ സൽമാൻ. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ പുതിയ കലാരൂപവുമായി എത്തുകയാണ് താരം. ഫിംഗര്‍ ഡാന്‍സ് എന്ന കലാരൂപമാണ് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് രൂപവത്കരിക്കുന്നത്. ഫിംഗര്‍ ഡാന്‍സ് കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ എത്തിക്കാനാണ് പദ്ധതി. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ കലാരൂപമാണിത്.

വേഫെറര്‍ ഫിലിംസ് രൂപവത്കരിച്ച കമ്യൂണിറ്റി ഫോര്‍ ഹാപ്പിനെസിന്റെ ഭാഗമായാണ് ഈ പദ്ധതി. കൊറിയോഗ്രാഫറായ ഇംത്യാസ് അബൂബക്കറാണ് കുട്ടികള്‍ക്കായി ഫിംഗര്‍ ഡാന്‍സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അധികം പ്രചാരമില്ലാത്ത നൃത്തരൂപമാണിത്.

Also Read: സം​ഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ മുരളി ​ഗോപി: തീർപ്പിലെ തീം സോം​ഗ് എത്തി

കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 324 സ്‌കൂളുകളിലേക്കാണ് ഫിംഗര്‍ ഡാന്‍സ് എത്തിക്കുക. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്കാട്രി ഹെഡ് ഡോ. സുമേഷ്, പീഡിയാട്രീഷ്യന്‍ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും.

 

shortlink

Related Articles

Post Your Comments


Back to top button