ചെന്നൈ: ധനുഷ് നായകനായെത്തുന്ന ‘നാനെ വരുവേൻ’ റിലീസിനൊരുങ്ങുന്നു. സഹോദരനും സംവിധായകനുമായ സെൽവരാഘവൻ ഒരുക്കുന്ന ചിത്രത്തിൽ ധനുഷ് ധനുഷ് ഡബിൾ റോളിൽ എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. ‘നാനെ വരുവേൻ’ ട്രെയിലര്‍ ഉടൻ പുറത്തെത്തുമെന്ന് ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം നേരത്തെ സെൽവരാഘവൻ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. കലൈപുലി തനുവാണ് ‘നാനെ വരുവേൻ’ നിർമ്മിക്കുന്നത്.
ജനമനസ്സ് കീഴടക്കി പ്രസീദ ചാലക്കുടിയുടെ ഓണപ്പാട്ട്
യുവൻ ശങ്കർ രാജ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകനായ സെൽവരാഘവൻ തന്നെയാണ്. ഇന്ദുജ രവിചന്ദ്രൻ, എല്ലി അവ്റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments