കൊച്ചി: ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ നമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അനുഷ്ക ഷെട്ടിയാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയെന്നും അവരോടാണ് തനിയ്ക്ക് ക്രഷ് തോന്നിയതെന്നും നമിത തുറന്ന് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ആരാധകർ ശല്യമല്ല’: ദൈവത്തേപ്പോലെയെന്ന് ചിയാൻ വിക്രം
താനൊരു ആണായിരുന്നെങ്കില്‍ അനുഷ്കയെ പ്രൊപ്പോസ് ചെയ്യുമായിരുന്നു എന്നും അനുഷ്കയുടെ സംസാര രീതിയും ചിരിയുമെല്ലാം തനിക്ക് പണ്ട് മുതലെ ഇഷ്ടമാണെന്നും നമിത പറഞ്ഞു. ഇന്നും അനുഷ്കയോടുള്ള ഇഷ്ടത്തിന് കുറവ് വന്നിട്ടില്ലെന്നും നമിത കൂട്ടിച്ചേർത്തു.
Post Your Comments