‘മല്ലു സിംഗി’ന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് ‘ബ്രൂസ്ലീ’. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ.
ഇപ്പോളിതാ, സിനിമയുടെ പേരിൽ വരുന്ന കാസ്റ്റിങ്ങ് വാർത്തകൾ വ്യാജമാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. സിനിമകളുടെ അപ്ഡേറ്റുകൾ എല്ലാം അതാത് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നും അത്തരത്തിൽ അല്ലാത്ത വാർത്തകൾ പങ്കുവെക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
‘ബ്രൂസ് ലീ എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഷെയർ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്, മറ്റു അപ്ഡേറ്റുകൾ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നതാണ്, ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അനൂപ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
Post Your Comments