അല്ലു അർജുൻ നായകനാകുന്ന ചിത്രം ‘പുഷ്പ’ രണ്ടാം ഭാഗത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ നടന്നു. സിനിമയുടെ സംവിധായകൻ സുകുമാർ, നിർമ്മാതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതാരായിരുന്നു. അല്ലു അര്‍ജുന്റെയും ഫഹദ് ഫാസിലിന്റെയും അസാന്നിധ്യത്തില്‍ ആയിരുന്നു പൂജ ചടങ്ങുകള്‍. അല്ലു നിലവില്‍ ന്യൂയോര്‍ക്കില്‍ ആണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പശ്ചിമ ബംഗാളിലെ ബങ്കുരയിലെ ഗ്രാമീണ മേഖലയിൽ ചിത്രത്തിന്റെ ഷെഡ്യൂൾ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Also Read: സംവിധായകൻ ലിംഗുസാമിക്ക് ആറുമാസം തടവ് ശിക്ഷ
പുഷ്പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്ജുന് നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന വിജയ് സേതുപതി രണ്ടാം ഭാഗത്തില്‍ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു കാസ്റ്റിംഗ് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ വിവരം. കള്ളക്കടത്തുകാരന് പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്ജുന് സിനിമയില്‍ അവതരിപ്പിക്കുന്നത്. നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.
Post Your Comments