CinemaLatest NewsNew ReleaseNEWS

‘ഒറ്റ്’ സെപ്റ്റംബർ രണ്ടിന്

കുഞ്ചാക്കോ ബോബനും-അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഒറ്റ്’ ഓണക്കാലം ആലോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വൻ പ്രദർശന വിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തീവണ്ടിക്കുശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവാ, പൂനെ, മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. പൂർണ്ണമായും ഒരു ബഹുഭാഷാ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനി പറഞ്ഞു. വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശനും പറഞ്ഞു.

പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൻ്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു. ഈ ചിത്രത്തിൻ്റെ പോസ്റ്ററുകളും ടീസറും ട്രെയിലറും സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണുണ്ടാക്കിയിരിക്കുന്നത്. സഞ്ജീവിൻ്റേതാണു തിരക്കഥ.

Read Also:- ഭർത്താവ് ബന്ധങ്ങളിൽ നിന്നും മോചിപ്പിച്ചു, സന്യാസം സ്വീകരിച്ച് നടി: കാവി വസ്ത്രം ധരിച്ച താരത്തിന്റെ ചിത്രം വൈറൽ

ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ്-ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സുഭാഷ് കരുൺ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ – സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ, എക്സികുട്ടീവ് പ്രൊഡ്യൂസർ – മിഥുൻ ഏബ്രഹാം.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button