CinemaGeneralIndian CinemaLatest NewsMollywood

സംഗീത സംവിധായകൻ ആർ സോമശേഖരൻ അന്തരിച്ചു

സംഗീത സംവിധായകൻ ആർ സോമശേഖരൻ അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ 5:15ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പല കാലഘട്ടങ്ങളിലായി എട്ടു ചിത്രങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു. ഇതും ഒരു ജീവിതം എന്ന ചിത്രത്തിലൂടെയാണ് സോമശേഖരൻ സിനിമയിലെത്തുന്നത്. ജാതകത്തിലെ “പുളിയിലക്കരയോലും…” എന്ന ഗാനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ആർദ്രം, വേനൽക്കാലം, ബ്രഹ്മാസ്ത്രം, മിസ്റ്റർ പവനായി 99.99, അയാൾ, ഈ അഭയതീരം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗർ സൗപർണികയിൽ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരൻ ഉണ്ണിത്താന്റേയും മകനാണ്. ജയമണിയാണ് ഭാര്യ. ജയശേഖർ, ജയശ്രീ, ജയദേവ് എന്നിവർ മക്കളാണ്. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഇളയ സഹോദരനാണ്. സംസ്‍കാരം വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Also Read: മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായി വിജയ് ദേവരക്കൊണ്ട: ‘ലൈഗര്‍’ റിലീസിനൊരുങ്ങുന്നു

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തി. ‘സംഗീത സംവിധായകനും ഗായകനുമായിരുന്ന സോമൻ ചേട്ടൻ ഇനി നമ്മോടൊപ്പമില്ല’, എന്നാണ് അനുശോചനം രേഖപ്പെടുത്തി ​ഗായകൻ ജി വേണു​ഗോപാൽ കുറിച്ചത്. ‘സംഗീത സംവിധായകൻ സോമശേഖരൻ സാറിന്റെ നിര്യാണത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, ഈ നഷ്ടം മറികടക്കാൻ ദൈവം കുടുംബത്തെ ശക്തിപ്പെടുത്തട്ടെ’, എന്ന് കെ എസ് ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button