ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോളിതാ, ആഗോളതലത്തിൽ ചിത്രം 112 കോടി കളക്ഷനാണ് നേടിയതെന്ന സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ. കുറുപ്പിന്റെ നാല് ഭാഷകളിലെ സാറ്റ്‍ലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്ക് കരാർ ഒപ്പിട്ടതായും ദുൽഖർ പറയുന്നു.
സീ കമ്പനിയാണ് ചിത്രത്തിന്റെ സാറ്റ്‍ലൈറ്റ് അവകാശം സ്വന്തമാക്കിയത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വന്‍തുക കമ്പനി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ് ചിത്രം നിര്‍മ്മിച്ചത്.
Also Read: ‘ബ്രൂസ്‍ലീ’യുടെ കാസ്റ്റിങ്ങ് വാർത്തകൾ വ്യാജമെന്ന് ഉണ്ണി മുകുന്ദൻ: ഷെയർ ചെയ്യരുതെന്ന് മുന്നറിയിപ്പ്
ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു കുറുപ്പിന്റെ റിലീസ്. കേരളത്തിലെ 505 തിയേറ്ററുകളിൽ പ്രദർശനം നടത്തി. 35 കോടി മുതല്‍ മുടക്കിലാണ് സിനിമ ഒരുക്കിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ജിതിന്‍ കെ ജോസിന്റേതായിരുന്നു കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
Post Your Comments