CinemaLatest NewsNEWS

മികച്ച നടിക്കുള്ള നോമിനേഷൻ ഫിലിം ഫെയർ പിൻവലിച്ചു: കോടതിയിൽ കാണാമെന്ന് കങ്കണ റണൗത്ത്

മുംബൈ: ബോളിവുഡിലെ പ്രമുഖ മാ​ഗസിനായ ഫിലിം ഫെയറിനെതിരെ കേസ് കൊടുത്ത് കങ്കണ റണൗത്ത്. ഫിലിം ഫെയറിന്റെ അവാർഡ് ദാന ചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങാൻ ക്ഷണിച്ചതാണ് കങ്കണയെ പ്രകോപിപ്പിച്ചത്. തലൈവി എന്ന സിനിമയിലെ അഭിനയത്തിനാണ് കങ്കണയെ മികച്ച നടിയുടെ പട്ടികയിൽ ഫിലിം ഫെയർ ഉൾപ്പെടുത്തിയത്. പക്ഷെ നടി ഈ ക്ഷണം വേണ്ടെന്ന് വ്യക്തമാക്കുകയും ഫിലിം ഫെയറിനെതിരെ പരാതി നൽകാൻ തീരുമാനിക്കുകയുമായിരുന്നു. കങ്കണ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയത്.

‘2014 മുതൽ അനീതിപരവും അഴിമതി നിറഞ്ഞതുമായ ഫിലിം ഫെയർ അവാർഡ് പോലുള്ള പ്രവർത്തനങ്ങൾ ഞാൻ ബഹിഷ്കരിച്ചിട്ടുണ്ട്. എന്നിട്ടും എനിക്ക് അവരിൽ നിന്നും കോളുകൾ വന്നിരുന്നു. ഈ വർഷം തലൈവിയുടെ പേരിൽ എനിക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകുന്നു പറഞ്ഞ് അവർ വിളിച്ചു’.

‘ഇപ്പോഴും അവരെന്നെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി. ഇത്തരം അഴിമതികളെ പ്രോത്സാഹിപ്പിക്കുന്നത് എന്റെ അന്തസ്സിനും ധാർമ്മികതയ്ക്കും എതിരാണ്, അതുകൊണ്ടാണ് ഫിലിം ഫെയറിനെതിരെ കേസ് കൊടുക്കാൻ ഞാൻ തീരുമാനിച്ചത്,’ കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

എന്നാൽ, താരത്തിന്റെ നോമിനേഷൻ പിൻവലിച്ചതായി ഫിലിം ഫെയർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ‘ഫിലിം ഫെയർ അവാർഡിനെക്കുറിച്ച് മിസ് റണാവത്ത് നടത്തിയ നിരുത്തരവാദപരമായ പരാമർശങ്ങൾ കണക്കിലെടുത്ത്, തലൈവി എന്ന ചിത്രത്തിലെ മികച്ച നടിക്കുള്ള നോമിനേഷൻ ഞങ്ങൾ പിൻവലിക്കുകയാണ്. ഞങ്ങളുടെ പ്രശസ്തിക്കും നല്ല മനസ്സിനും കളങ്കമുണ്ടാക്കുന്ന താരത്തിന്റെ ദുരുദ്ദേശ്യപരവും അപകീർത്തികരവുമായ പ്രസ്താവനകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള എല്ലാ അവകാശങ്ങളും ഞങ്ങളിൽ നിക്ഷിപ്തമാണ്’ ഫിലിം ഫെയർ വ്യക്തമാക്കി.

ഫിലിം ഫെയർ നോമിനേഷൻ പിൻവലിച്ചതിന് ശേഷവും കേസുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് കങ്കണ.

Read Also:- ‘ഒറ്റ്’ സെപ്റ്റംബർ രണ്ടിന്

കങ്കണയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്:

‘@filmfare ഒടുവിൽ എന്റെ മികച്ച നടിക്കുള്ള നോമിനേഷനുകൾ പിൻവലിച്ചു. അഴിമതി വ്യവസ്ഥയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. പക്ഷേ ഇത് അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ നിന്ന് എന്നെ തടയുന്നില്ല… എന്റെ ശ്രമം. ഈ അനാശാസ്യ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇത്തരം ക്ഷുദ്രകരമായ അവാർഡ് ഷോകൾ നിർത്തുക… കോടതിയിൽ കാണാം @filmfare’.

shortlink

Related Articles

Post Your Comments


Back to top button