CinemaGeneralIndian CinemaKollywoodLatest News

‘ഇന്ത്യൻ 2’ ഉടൻ ആരംഭിക്കും: ഹോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റുമായി കൂടികാഴ്ച നടത്തി കമൽ ഹാസൻ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇന്ത്യൻ 2’. എസ് ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണിത്. മുപ്പത് ശതമാനമത്തിലേറെ പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിങ് സാമ്പത്തിക കാര്യങ്ങളടക്കമുള്ള വിഷയങ്ങളാല്‍ കുറെക്കാലമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

സിനിമയുടെ ഷൂട്ടിങ്ങിന് മുന്നോടിയായി കമൽ പ്രശസ്ത ഹോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് മൈക്കിൾ വെസ്റ്റ്മോറുമായി കൂടികാഴ്ച നടത്തിയിരിക്കുകയാണ്. ‘ഇന്ത്യൻ’ ആദ്യഭാഗത്തിലെ കമലിന്റെ ഗെറ്റപ്പിന് പിന്നിൽ മൈക്കിൾ വെസ്റ്റ്മോറായിരുന്നു. മൈക്കിൾ വെസ്റ്റ്മോറിന്റെ മകൾ മക്കെൻസി വെസ്റ്റ്മോറാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Also Read: പരീക്ഷണ ചിത്രവുമായി ആര്യ: ‘ക്യാപ്റ്റന്‍’ ട്രെയിലര്‍ പുറത്ത്

ചിത്രത്തിൽ നായികയായി കാജൽ അഗർവാൾ ആണ് എത്തുക. സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

shortlink

Related Articles

Post Your Comments


Back to top button