മൂന്നു പതിറ്റാണ്ടോളം വിവിധ പരിപാടികളിലൂടെ കാണികളുടെ ഹൃദയം കവർന്ന ടെലിവിഷൻ താരമാണ് നൂപുർ അലങ്കാർ. ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിനോദവ്യവസായത്തിൽനിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം.
വിനോദവ്യവസായത്തിന്റെ ഭാഗമായിരുന്നപ്പോൾ, ജനപ്രീതിയെപ്പറ്റിയും വിജയത്തെപ്പറ്റിയും താൻ ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാൽ, ഇപ്പോൾ തനിക്കു സമാധാനമുണ്ടെന്നും പറഞ്ഞ നൂപുർ വിവാഹബന്ധത്തിന്റെ കെട്ടുപാടുകളിൽനിന്ന് ഭർത്താവ് അലങ്കാർ ശ്രീവാസ്തവ തന്നെ മോചിപ്പിച്ചുവെന്നും അതിനാൽ സന്യാസത്തിലേയ്ക്ക് പോകുകയാണെന്നും നടി സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിച്ചു.
read also: നടൻ ജൂനിയര്‍ എൻടിആര്‍ ബിജെപിയിലേക്ക് !! ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച
‘ആത്മീയതയോട് എനിക്കെപ്പോഴും ഇഷ്ടമുണ്ടായിരുന്നു. ‘അധ്യാത്മകത’ പിന്തുടരുന്നുമുണ്ടായിരുന്നു. പൂർണമായും ആത്മീയതയിലേക്ക് എന്നെ അർപ്പിക്കാനുള്ള സമയമായി’– എന്നാണു ഇക്കാര്യത്തോട് നടി പ്രതികരിച്ചത്.
Post Your Comments