ബഹിഷ്‌കരണാഹ്വാനങ്ങളെ തെല്ലും ഭയമില്ല: വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം ലൈഗറിനെതിരെ ഉയരുന്ന ബഹിഷ്‌കരണാഹ്വാനങ്ങളെക്കുറിച്ച് താരം പ്രതികരിക്കുന്നതാണ് ചർച്ചയാകുന്നത്. ബഹിഷ്‌കരണാഹ്വാനങ്ങളെ തെല്ലും ഭയമില്ലെന്ന് വിജയ് ദേവരക്കൊണ്ട വ്യക്തമാക്കി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയവാഡയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ചിത്രത്തിനെതിരെ ഉയരുന്ന ബഹിഷ്‌കരണാഹ്വാനങ്ങളെ ഭയക്കുന്നില്ല. മനസ്സും ശരീരവും പൂര്‍ണ്ണമായി അര്‍പ്പിച്ച് ചെയ്ത ചിത്രമാണിത്. നമ്മുടെ ഭാഗത്താണ് ശരിയെങ്കില്‍ ആരെയും ഭയക്കേണ്ട കാര്യമില്ല. ഈ ചിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നവരെല്ലാം ഇന്ത്യക്കാരാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. കംപ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്ന് വെറുതേ ട്വീറ്റ് ചെയ്യുന്ന ആളുകളുടെ കൂട്ടത്തിലല്ല ആരും തന്നെ’. വിജയ് പറഞ്ഞു.

ബോളിവുഡിൽ യഥാർത്ഥ വിജയം കണ്ടെത്താത്തവർ മയക്കുമരുന്നിലേക്ക് കടക്കുന്നു: വിവേക് ​​അഗ്നിഹോത്രി

ബോളിവുഡിൽ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ബഹിഷ്‌കരണാഹ്വാനമുയരുന്ന ചിത്രമാണ് ലൈഗര്‍. 2019ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ഇത്തരം ട്രെന്‍ഡുകളൊന്നുമില്ലായിരുന്നുവെന്നും ചിത്രം ഇന്ത്യ മുഴുവനെത്തിക്കാന്‍ കരണ്‍ ജോഹറിനേക്കാള്‍ മികച്ച ഒരാളില്ലെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായമെന്നും എന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു.

Share
Leave a Comment