മലയാളികളുടെ പ്രിയതാരദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. 2014 ഓഗസ്റ്റ് 21-നായിരുന്നു ഫഹദും നസ്രിയയും തമ്മില്‍ വിവാഹിതരായത്. എട്ടാമത് വിവാഹ വാർഷികം വ്യത്യസ്തമായി ആഘോഷമാക്കുകയാണ് ഇരുവരും.
ഇരുവരും സൈക്കിള്‍ ചവിട്ടി ഒരുമിച്ച് പോകുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് നസ്രിയ വിവാഹ വാര്‍ഷികത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. ‘ശരി, ഭ്രാന്തിന്റെ മറ്റൊരു വര്‍ഷം!! 8 വര്‍ഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങള്‍ വിവാഹിതരായത്, ദൈവമേ, ഇതൊരു റൈഡ് തന്നെയായിരുന്നു..’ വീഡിയോടൊപ്പം നസ്രിയ കുറിച്ചു.
https://www.instagram.com/reel/ChgtrhFj9HH/?utm_source=ig_web_copy_link
ഫഹദിനും ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരും താരങ്ങളുമാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.
Post Your Comments